പുതുപ്പള്ളി: കൃഷിഭവൻ സ്‌കൂളുകളിൽ ഒരുക്കുന്ന പച്ചക്കറി തോട്ടത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനം മച്ചുകാട് സി.എം.എസ് എൽ.പി സ്‌കൂളിൽ പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊന്നമ്മ ചന്ദ്രൻ പച്ചക്കറി തൈകൾ സ്‌കൂൾ ഹെഡ്മാസ്റ്റർ ബെന്നി മാത്യുവിന് നൽകി നിർവഹിച്ചു. സ്‌കൂൾ ലോക്കൽ മാനേജർ അനൂപ് ജോർജ് ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രമോദ് കുര്യാക്കോസ്, സ്ഥിരംസമിതി അദ്ധ്യക്ഷ ശാന്തമ്മ തോമസ്, കോട്ടയം ഈസ്റ്റ് ഉപജില്ല ഓഫീസർ അനിൽ കെ.തോമസ്, അഗ്രികൾച്ചർ അസിസ്റ്റന്റ് ഓഫീസർ സാബു.ജെ, അഗ്രികൾച്ചർ അസിസ്റ്റന്റ് സുമേഷ് സി.എസ്, പി.ടി.എ പ്രസിഡന്റ് രാഖി മോൾ സാം, വിൻസി പീറ്റർ, സിനു സൂസൻ ജേക്കബ്, ബിബിൻ എം.ജെ എന്നിവർ പ്രസംഗിച്ചു.