
തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി യോഗം 133-ാം നമ്പർ വടയാർ കിഴക്കേകര ശാഖയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം ശാഖാ പ്രസിഡന്റ് എം.എസ് സനൽ കുമാർ നിർവ്വഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി എൻ.ആർ മനോജ് മുഖ്യപ്രഭാഷണം നടത്തി. കമ്മറ്റി അംഗങ്ങളായ കെ.ആർ ചക്രപാണി, എം.കെ പങ്കജൻ, ഇ.പി ദിലീപ് കുമാർ എടാട്ട്, ഷീബാ അജയൻ, ബിന്ദു മധു, ദീപാ ഷാജി, തങ്കച്ചൻ കറുകത്തറ തുടങ്ങിയവർ പ്രസംഗിച്ചു.