കോട്ടയം : ലോക് സഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്ത് ഇടതുവോട്ടുകൾ ചോർന്നുവെന്ന് ആരോപിക്കുന്ന യു.ഡി.എഫ് നേതാക്കൾ ഫ്രാൻസിസ് ജോർജിന് വോട്ട് കുറഞ്ഞതെങ്ങനെയെന്ന് വിശദീകരിക്കണമെന്ന് ഇടതുമുന്നണി നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
യു.ഡി.എഫിന് 56415വോട്ടുകൾ നഷ്ടമായി. എൽ.ഡി.എഫിന് കുറഞ്ഞത് 37422 വോട്ടുകളാണ്. എൽ.ഡി.എഫ് ശക്തികേന്ദ്രമായ കുമരകത്ത് 1705 വോട്ട് ഭൂരിപക്ഷം തോമസ് ചാഴികാടന് ലഭിച്ചത് യുഡിഎഫിന്റെ കള്ളപ്രചാരണങ്ങൾക്കുള്ള മറുപടിയാണ്. എൻഡി.എയ്ക്ക് 6911 വോട്ടുകൾ മാത്രമാണ് വർദ്ധിച്ചത്. പത്തനംതിട്ട മണ്ഡല പരിധിയിൽ വരുന്ന പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, മാവേലിക്കരയിൽ വരുന്ന ചങ്ങനാശേരി എന്നിവിടങ്ങളിലും യു.ഡി.എഫിന് വോട്ട് കുറഞ്ഞു.
എ.വി.റസൽ, അഡ്വ.വി.ബി.ബിനു, പ്രൊഫ.ലോപ്പസ് മാത്യു, അഡ്വ.കെ.അനിൽകുമാർ,സ്റ്റീഫൻ ജോർജ്, കെ.എം.രാധാകൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.