pala

പാലാ : മഹാകവി പാലായുടെ പതിനഞ്ചാം ചരമവാർഷിക സ്മൃതി സദസ് ഇന്ന് രാവിലെ 10 മുതൽ പാലാ പബ്ലിക് ലൈബ്രറി ഹാളിൽ നടക്കും. കവിയും, എം.ജി സർവകലാശാല മുൻ രജിസ്ട്രാറുമായ ഡോ.രാജു വള്ളികുന്നം ഉദ്ഘാടനം ചെയ്യും. തുടർന്ന് കവിയരങ്ങ്. മഹാകവി പാലാ പബ്ലിക് ലൈബ്രറിയുടെയും, സഹൃദയ സമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ 10 ന് എത്തിച്ചേരണമെന്ന് പാലാ സഹൃദയസമിതി പ്രസിഡന്റ് രവി പുലിയന്നൂർ അറിയിച്ചു.