പൊൻകുന്നം: ബി.എം.എസ് പൊൻകുന്നം ടൗൺ ഓട്ടോറിക്ഷാ യൂണിറ്റ് പഠനോപകരണ വിതരണം നടത്തി. സമ്മേളനം ഓട്ടോറിക്ഷാ മസ്ദൂർസംഘ് ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ.രതീഷ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വിനേഷ് ലാൽ അദ്ധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി വി.ആർ.രഞ്ജിത്, വി.ജി.റെജി, കെ.ആർ.കൃഷ്ണകുമാർ, കെ.പി.ജഗദീഷ്‌കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.