കോട്ടയം: ഈരാറ്റുപേട്ട നടയ്ക്കൽ വഞ്ചാങ്കൽ ആസിഫ് യൂസഫിനെ (24) കാപ്പ ചുമത്തി ഒൻപത് മാസത്തേക്ക് നാടുകടത്തി. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ പാലാ, ഈരാറ്റുപേട്ട സ്റ്റേഷനുകളിൽ അടിപിടി, കവർച്ച, മോഷണം തുടങ്ങിയ കേസുകളിൽ പ്രതിയാണ്.