ഏഴാച്ചേരി: എസ്.എൻ.ഡി.പി യോഗം 158ാം നമ്പർ ശാഖയിലെ ശിവഗിരി കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കുടുംബയൂണിറ്റ് ചെയർമാൻ സാബു ജി അദ്ധ്യക്ഷത വഹിച്ചു. പ്ലസ് ടുവിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ദുർഗാ കൃഷ്ണൻകുട്ടി, സാന്ദ്ര സജി എന്നിവർക്ക് ശാഖാ പ്രസിഡന്റ് പി.ആർ.പ്രകാശ് പെരികിനാലിൽ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. കുടുംബയൂണിറ്റ് രക്ഷാധികാരി ടി.കെ.വാരിജാക്ഷൻ താളനാനി സ്വാഗതവും കൺവീനർ വൽസാ കൃഷ്ണൻകുട്ടി നന്ദിയും പറഞ്ഞു.

ഫോട്ടോ അടിക്കുറിപ്പ്

ഏഴാച്ചേരി 158ാം നമ്പർ എസ്.എൻ.ഡി.പി. ശാഖയിലെ ശിവഗിരി കുടുംബയൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്ലസ്ടുവിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ശാഖായോഗം പ്രസിഡന്റ് പി.ആർ. പ്രകാശ് പെരികിനാലിൽ ആദരിക്കുന്നു. ടി.കെ. വാരിജാക്ഷൻ, വൽസ കൃഷ്ണൻകുട്ടി തുടങ്ങിയവർ സമീപം.