
മണക്കാട് : ദേശസേവിനി വായനശാലയുടെ നേതൃത്വത്തിൽ ഈ വർഷം ഫുൾ എ പ്ലസ് നേടി വിജയികളായ എസ്.എസ്.എൽ.സി, പ്ലസ്ടു കുട്ടികൾക്ക് അനുമോദനവും കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചു. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് പി.കെ. സുകുമാരൻ അദ്ധ്യക്ഷനായി. കെ.ആർ. സോമരാജൻ ക്ലാസ് നയിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ ബിന്ദു പത്മകുമാർ, നീനു പ്രശാന്ത്, മണക്കാട് പഞ്ചായത്ത് മെമ്പർമാരായ ഓമന ബാബു, ജീന അനിൽ എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.ജി. മോഹനൻ സ്വാഗതവും, എൻ. ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.