പാലാ:പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങിയവരെ അനുമോദിക്കാൻ മാണി സി.കാപ്പൻ എം.എൽ.എ വിദ്യാർത്ഥികളുടെ വീട്ടിലെത്തി. നിയോജകമണ്ഡലത്തിൽ 1200 ൽ 1200 മാർക്കും വാങ്ങി വിജയിച്ച അഞ്ച് കുട്ടികളെയും എം.എൽ.എ എക്‌സലൻസ് അവാർഡ് നൽകി ആദരിച്ചു. ശ്രേയ എസ്.നായർ, നീഹാര അന്ന ബിൻസ്, മെറിൻ സോജൻ, അനിറ്റ് സെബാസ്റ്റ്യൻ, കൃഷ്ണരാജ്.എസ് എന്നിവരുടെ വീടുകളിലാണ് എം.എൽ.എ എത്തിയത്.