കുറവിലങ്ങാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ച കുറവിലങ്ങാട് പള്ളിയമ്പ് ഓരത്ത് കുഞ്ഞുമോൻ എന്ന ഉലഹന്നാൻ വർക്കിയെ (59) കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കഴിഞ്ഞദിവസം രാവിലെ 10ഓടെ കുറവിലങ്ങാട് ടൗണിലെ റോഡിലൂടെ നടന്നു പോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ച് ലൈംഗീകാതിക്രമം നടത്തുകയായിരുന്നു. റിമാൻഡ് ചെയ്തു.