കോട്ടയം: പൊയ്കയിൽ ആചാര്യഗുരുവിന്റെ ജന്മദിനാഘോഷം പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് സഭാ ആസ്ഥാനത്തും,ശാഖകളിലും വിജ്ഞാനദിനമായി ആഘോഷിക്കും. രാവിലെ വിശുദ്ധ മണ്ഡപത്തിലെ പ്രത്യേക ദീപാരാധനയ്ക്ക് ശേഷം സഭ പ്രസിഡന്റ് വൈ സദാശിവൻ കൊടിയേറ്റും. 2 ന് പ്രൊഫ.വി.ജി ഹാരീഷ്‌കുമാറിന്റെ മോട്ടിവേഷൻ ആന്റ് കരിയർ ഗൈഡൻസ് ക്ലാസ്. 4 ന് സമ്മേളനം പ്രസിഡന്റ് ഉദ്ഘാടനം ചെയ്യും. സഭാ വൈസ് പ്രസിഡന്റ് എം. പൊന്നമ്മയുടെ അദ്ധ്യക്ഷത വഹിക്കും. എം.ഭാസ്‌കരൻ, അനീഷ് ടി.കെ, കെ.ഡി സീത്കുമാർ, കെ.എസ്. വിജയകുമാർ തുടങ്ങിയവർ സംസാരിക്കും.