മാ​ന്നാ​നം: 72-ാം ന​മ്പർ അ​മ​ല​ഗി​രി കൊ​ട്ടാ​രം അ​ങ്ക​ണ​വാ​ടി പ്ര​വേ​ശ​നോ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ഞ​ങ്ങ​ളും കൃ​ഷി​യി​ലേ​ക്ക് പദ്ധ​തി പ്ര​കാ​രം ശ്രീ​നാ​രാ​യ​ണ ഗു​രു​ധർ​മ്മ സ​മാ​ജ​ത്തി​ന്റൈ ആ​ഭി​മു​ഖ്യത്തിൽ സൗജ​ന്യ പ​ച്ചക്ക​റി വി​ത്ത് വി​ത​ര​ണം ചെയ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഹ​രി​പ്ര​കാ​ശ് അ​ദ്ധ്യ​ക്ഷ​ത വഹിച്ചു. ഒ.വൈ.കെ.എസ്. അ​തി​ര​മ്പു​ഴ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി പി.പി.സ​ന്തോ​ഷ്​കുമാർ പ​ച്ചക്ക​റി വി​ത്ത് ജില്ലാ പ​ഞ്ചായ​ത്ത് മെ​മ്പർ ഡോ.റോ​സമ്മ സോ​ണി​ക്ക് ന​ൽ​കി ഉ​ദ്​ഘാട​നം ചെയ്തു. ഡോ.കെ.കെ.പ്ര​ഭാ​ക​രൻ, ജ​യശ്രീ ടീച്ചർ, സി.ടി.ഷി​ലാ എൻ.എ., വി.എൻ.മണി, എ.എം.കു​ര്യൻ, മാ​യാ അജി​മോൻ ബി​ബീ​ഷ് ബാ​ല​കൃ​ഷ്ണൻ എ​ന്നി​വർ പ്ര​സം​ഗിച്ചു.