കോട്ടയം : മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആഘോഷമാക്കി പ്രവർത്തകർ. ടെമ്പിൾ കോർണറിൽ നിന്ന് താളമേളങ്ങളുടെ അകമ്പടിയോടെയുള്ള ആഹ്ളാദപ്രകടനം പഴയ പൊലീസ് സ്റ്റേഷൻ മൈതാനിയിൽ സമാപിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി എസ് രതീഷ് ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് ടി എൻ ഹരികുമാർ മധുര പലഹാരം വിതരണം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം സി.എൻ, സുഭാഷ്, അഖിൽ രവീന്ദ്രൻ, റീബ വർക്കി,സോബിൻ ലാൽ, ലാൽ കൃഷ്ണ, ഡോ.ശ്രീജിത്ത് കൃഷ്ണൻ, കെ.ശങ്കരൻ, സുമേഷ്, മുകേഷ്, സന്തോഷ് ശ്രീവൽസം എന്നിവർ പ്രസംഗിച്ചു. ചടങ്ങിന്റെ തത്സമയ സംപ്രേക്ഷണവും കരിമരുന്ന് പ്രകടനവുമുണ്ടായിരുന്നു.