
കടയനിക്കാട്: എസ്.എച്ച്.എൽ.പി.എസ് റിട്ട. അദ്ധ്യാപിക ആനചാരിൽ സാറാക്കുട്ടി (94) നിര്യാതയായി. പുന്നവേലി ചെറിക്കാവുങ്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ എ.ജെ ഫിലിപ്പ് (റിട്ട. അദ്ധ്യാപകൻ എസ്.എച്ച്.എൽ.പി.എസ് കടയനിക്കാട്). മക്കൾ: ജോൺസൺ ഫിലിപ്പ്, മോളി ഫിലിപ്പ്, സാജൻ ഫിലിപ്പ്, ജസി ഫിലിപ്പ്. മരുമക്കൾ: ഗ്രേസി ജോൺസൺ വെട്ടിക്കൽ (എരുമേലി), ജോയിച്ചൻ ചിലമ്പിൽ (കപ്പാട്), റജീന മടലിയാങ്കൽ (കരുവാരക്കുണ്ട്), അഡ്വ. മാത്യു സഖറിയാസ് പനന്തോട്ടം (പുലിക്കല്ല്). സംസ്‌കാരം ഇന്ന് മൂന്നിന് കടയനിക്കാട് സെന്റ് മേരീസ് പള്ളിയിൽ.