ഈരാറ്റുപേട്ട : സമൂഹത്തിന് ഏറെ നന്മകൾ ചെയ്യുന്ന വൈ.എം.സി.എയുടെ പ്രവർത്തനങ്ങൾ മഹത്തരമാണെന്ന് മാണി.സി.കാപ്പൻ എം.എൽ.എ. പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണചടങ്ങും സ്ഥാപക ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൈ. എം. സി. എ പാലാ സബ് റീജിയൻ ചെയർമാൻ അഡ്വ . ഓ.വി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. അരുവിത്തുറ സെന്റ് ജോർജ് കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. കേരള റീജിയൻ ചെയർമാൻ ജോസ് നെറ്റിക്കാടൻ മുഖ്യപ്രഭാഷണം നടത്തി. ഡേവിഡ് സാമുവൽ, അഡ്വ ജോസ് ജെ .ചെരുവിൽ, ജോസിറ്റ് ജോൺ, ജോബി സെബാസ്റ്റ്യൻ, ജയിംസ് കുട്ടി ജോസ്, ഡോ.സണ്ണി ജോസഫ്, സജി തോമസ് എന്നിവർ പ്രസംഗിച്ചു.