ചങ്ങനാശേരി: വിദ്യാഭ്യാസ മേഖലയിലെ അനന്തസാധ്യതകൾ കണ്ടെത്തി വിദ്യാർത്ഥികൾ ജീവിതവിജയം നേടണമെന്ന് എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ.സി.റ്റി അരവിന്ദകുമാർ. അസംപ്ഷൻ ഓട്ടോണമസ് കോളേജിൽ നടന്ന ബിരുദദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോളേജ് മാനേജർ മോൺ. ജയിംസ് പാലയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ജോബ് മൈക്കിൾ എം.എൽ.എ പ്രിൻസിപ്പൽഡോ. തോമസ് പാറത്തറ, വൈസ് പ്രിൻസിപ്പൽ ഡോ.റാണി മരിയ തോമസ്, ജിന്നി മരിയ ബിജൂ എന്നിവർ പ്രസംഗിച്ചു.
ചങ്ങനാശേരി അസംപ്ഷൻ ഓട്ടോണമസ് കോളജിൽ നടന്ന ബിരുദദാനസമ്മേളനം എംജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. സി.റ്റി അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു.