intuc

മുണ്ടക്കയം : ഐ.എൻ.ടി.യു.സി പെരുവന്താനം ഡ്രൈവേഴ്‌സ് യൂണിയന്റെയും, തൊഴിലുറപ്പ് യൂണിയന്റെയും പുതിയ ഓഫീസ് 'ഉമ്മൻചാണ്ടി ഭവൻ' 35 -ാം മൈലിൽ തുറന്നു. ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് കെ.ആർ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജോൺ പി തോമസ്, അരുൺ പൊടിപാറ, ജോർജ് ജോസഫ് കുറുംപുറം, ഷാജഹാൻ മഠത്തിൽ,ടോണി തോമസ്, നൗഷാദ് വെംബ്ലി, സണ്ണി തുരുത്തിപ്പള്ളി, ഷാജി പുല്ലാട്ട്, സി.ടി.മാത്യു, നിജിനി ഷംസുദ്ദീൻ,സണ്ണി തട്ടുംങ്കൽ, ഡോമിന സജി, കെ.കെ.ജനാർദ്ദനൻ,എബിൻ കുഴിവേലി, സണ്ണി കോട്ടയ്ക്കപ്പുറം, സുനിത ജയപ്രകാശ്, സുരേഷ്, ശരത്, ഷിനോജ്, എൻ. എ വഹാബ് , രാമദാസ്, സിബി, കുഞ്ഞു കല്ലുമ്പുറം, ഷാജി തുടങ്ങിയവർ സംസാരിച്ചു. വി.സി.ജോസഫ് സ്വാഗതം പറഞ്ഞു.