
വൈക്കം : ഹരിത റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വൈക്കം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വളപ്പ് ശുചീകരിച്ച് ഫലവൃക്ഷത്തൈകൾ നട്ടു. എ.ടി.ഒ എ.ടി ഷിബുവും, റസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ.ചന്ദ്രബാബു എടാടനും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. കൺട്രോളിംഗ് ഇൻസ്‌പെക്ടർ എം.സുനിൽകുമാർ, സ്‌റ്റേഷൻ മാസ്റ്റർമാരായ ടി.യു രഞ്ജിത് കുമാർ, ബി.സന്തോഷ്‌കുമാർ, വൈസ് പ്രസിഡന്റ് ജീവൻ ശിവറാം, സെക്രട്ടറി പി.എം സന്തോഷ്‌കുമാർ, ട്രഷറർ ജിനുമോൾ സിജു, പി.എം സുനിൽകുമാർ, വി.മുരളീധരൻ, വിനോദ് പാരിക്കാപ്പള്ളി, വി.നന്ദുലാൽ, ജെ.സജിത്ത്കുമാർ, ടി.എം ശ്രീകുമാർ എന്നിവർ നേതൃത്വം നൽകി.