
മീനച്ചിൽ: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മീനച്ചിൽ പഞ്ചായത്തിലെ കിഴപറയാർ വാർഡിലെ പാറപ്പള്ളിയിലുള്ള ബിഷപ്പ് സെബാസ്റ്റ്യൻ വയലിൽ റോഡിന്റെയും, സംരക്ഷണ ഭിത്തിയുടെയും നിർമ്മാണം നടത്തി. സംരക്ഷണഭിത്തി ഇല്ലാത്തതിനാൽ മഴക്കാലത്ത് റോഡിന്റെ വശങ്ങൾ ഇടിയുന്നത് പതിവായിരുന്നു. നിരവധി വിദ്യാർത്ഥികളും, വാഹനങ്ങളുമാണ് ഇതുവഴി കടന്നുപോകുന്നത്. അപകസാദ്ധ്യത മുന്നിൽക്കണ്ടാണ് അടിയന്തരമായി സംരക്ഷണഭിത്തി നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ഉദ്ഘാടനം നിർവഹിച്ചു.