കോട്ടയം : പട്ടികജാതിവികസനവകുപ്പിന്റെ കീഴിൽ ആയാംകുടിയിൽ പ്രവർത്തിക്കുന്ന മധുരവേലി ഗവ.ഐ.ടി.ഐയിൽ എൻ.സി.വി.ടി അംഗീകാരമുള്ള ഏകവത്സര വുഡ് വർക്ക് ടെക്‌നീഷ്യൻ ട്രേഡിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. വിജയിച്ചതോ പരാജയപ്പെട്ടവർക്കോ അപേക്ഷിക്കാം. http://scdditiadmission.kerala.gov.in എന്ന ലിങ്കിലൂടെ ഓൺലൈനായി അപേക്ഷിക്കാം. 80 ശതമാനം സീറ്റ് പട്ടികജാതി വിഭാഗത്തിനും 10 ശതമാനം പട്ടികവർഗ വിഭാഗത്തിനും 10 ശതമാനം മറ്റു വിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. എല്ലാ വിഭാഗക്കാർക്കും പഠനം, പാഠപുസ്തകങ്ങൾ, ഭക്ഷണം, പോഷകാഹാരം എന്നിവ സൗജ്യനമായി ലഭിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി : ജൂലായ് 25. ഫോൺ : 9447991174, 9947991888.