പൊൻകുന്നം: കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് സെപ്റ്റംബർ മാസത്തോടെ ആരംഭിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ് ലഭിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. സംസ്ഥാനത്തെ ആശുപത്രികളുടെ സ്റ്റാഫ് പാറ്റേൺ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനായി 1 കോടി രൂപ അനുവദിക്കും. ആവശ്യമായ സ്റ്റാഫിനെയും ഉടൻ നിയമിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും ചീഫ് വിപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു