
പാലാ: മെയിൻ റോഡ് സൈഡിലെ ഓടയ്ക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന മിനുസമുള്ള പൈപ്പുകളിൽ കാൽനടയാത്രക്കാർ തെന്നിവീഴുന്നതായി പരാതി. പാലാ കിസ്‌കോയുടെ മുൻഭാഗത്താണ് പൊതുമരാമത്ത് വകുപ്പ് പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളത്.
പാലാ ജനറലാശുപത്രി ഭാഗത്തു നിന്നും കുരിശു പള്ളി ജംഗ്ഷനിലേയ്ക്കുളള പ്രധാന റോഡിലെ ഇറക്കമുള്ള ഭാഗത്താണ് പൈപ്പുകൾ ഇട്ടിരിക്കുന്നത്. മിനുസമുളള പൈപ്പുകളാണ് ഇവിടെ മൂടിയായി ഉപയോഗിച്ചിരിക്കുന്നത്. ചെരിഞ്ഞു കിടക്കുന്ന പൈപ്പുകൾ മഴക്കാലത്ത് നനഞ്ഞു കിടക്കുമ്പോൾ കാൽനട യാത്രക്കാർ തെന്നി വീഴുകയാണ്. പൈപ്പുകൾ നീക്കം ചെയ്ത് വാർക്ക സ്ലാബുകൾ ഇടണമെന്ന് വർഷങ്ങളായി വിവിധ സംഘടനകൾ ആവശ്യപ്പെടുന്നു.