padanopakaranam

പൊൻകുന്നം: യൂത്ത് കോൺഗ്രസ് പൊൻകുന്നം ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.എം.എസ്.എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ വൈസ് പ്രസിഡന്റ് സനോജ് പനക്കലിൽ നിന്ന് സ്‌കൂൾ മാനേജർ സജി ജോസഫ്, ഹെഡ്മിസ്ട്രസ് സിബി പി.തോമസ്, ജെ.ഷേർളി എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സേവ്യർ മൂലകുന്ന്, എ.ടി.ശിഹാബുദീൻ, മിഥുൻ പാലക്കൽ, സുരേഷ് ടി.നായർ, ശ്യാം ബാബു, ലൂസി ജോർജ്, ഇന്ദുകല എസ്.നായർ, സജി കിളിരൂപ്പറമ്പിൽ, സൂരജ് ദാസ്, സുനിൽ, എസ്.ടി.ജോസഫ് എന്നിവർ പ്രസംഗിച്ചു.