വൈക്കം : കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന വൈക്കത്തിന്റെ സമഗ്രമായ പുരോഗതിയ്ക്ക് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സഹായം തേടുമെന്ന് നിയുക്ത എം.പി ഫ്രാൻസിസ് ജോർജ് പറഞ്ഞു. വൈക്കത്തെ വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണങ്ങൾക്ക് നന്ദി പറയുകയായിരുന്നു അദ്ദേഹം. കാട്ടിക്കുന്നിൽ നിന്നാണ് പ്രചരണ പരിപാടി തുടങ്ങിയത്. കെ.പി.സി.സി മെമ്പർ മോഹൻ ഡി. ബാബു ഉദ്ഘാടനം ചെയ്തു. പോൾസൺ ജോസഫ്, എം.കെ ഷിബു, പി.ഡി ഉണ്ണി, സുബൈർ പുളിന്തുരുത്തി, കെ.കെ മോഹനൻ, പി.വി പ്രസാദ്, അക്കരപ്പാടം ശശി, പി.പി സിബിച്ചൻ, വി.സമ്പത്ത് കുമാർ, സോണി സണ്ണി, ഇടവട്ടം ജയകുമാർ, ബഷീർ പുത്തൻപുര എന്നിവർ പ്രസംഗിച്ചു.
കല്ലറ പുത്തൻപള്ളി ജംഗ്ഷനിൽ പര്യടനം സമാപിച്ചു.