
വൈക്കം : 'ജീവാനന്ദം' പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ പണിമുടക്ക് ഉൾപ്പെടെ നടത്തുമെന്ന് എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം റോജൻ മാത്യു പറഞ്ഞു. വൈക്കം താലൂക്ക് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡന്റ് കെ.കെ രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന കമ്മിറ്റിയംഗം ജി.സുരേഷ് ബാബു, ജില്ലാ ജോ.സെക്രട്ടറി ജെറോബി, ബ്രാഞ്ച് സെക്രട്ടറി സജിനി റ്റി മാത്യു, വി.ആർ ബിനോയ്, സി.എം രജീഷ്‌കുമാർ, ദീപു, പി.എൽ ഷീന, സംഗീത, സി.എച്ച് ഹാരിഷ്, രമ്യ, ശ്രീജ, അജിതാ റാണി എന്നിവർ പ്രസംഗിച്ചു.