വൈക്കം : അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി മണ്ഡലം കൺവെൻഷനും, കാർഷിക സെമിനാറും സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജൻ അക്കരപ്പാടം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ.ചന്ദ്രബാബു എടാടൻ, മുൻ നഗരസഭ ചെയർമാൻ എൻ.അനിൽ ബിശ്വാസ്, നഗരസഭ കൗൺസിലർ ലേഖാ ശ്രീകുമാർ, യുവാകലാസാഹിതി സെക്രട്ടറി സലീം മുല്ലശ്ശേരി, പു.ക.സ സെക്രട്ടറി കെ.കെ ശശികുമാർ, അഡ്വ.അംബരീഷ്.ജി.വാസു, ഫാമിംഗ് ആൻഡ് മാർക്കറ്റിംഗ് സഹകരണ സംഘം പ്രസിഡന്റ് പി.സോമൻപിള്ള എന്നിവർ പ്രസംഗിച്ചു. അംഗങ്ങൾക്ക് പ്ലാവിൻതൈയും വിതരണം ചെയ്തു.