കോട്ടയം: പാതിരാമണലിൽ ബോട്ട് ടെർമിനൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ടൂറിസം സഹമന്ത്രിക്ക് സ്രാങ്ക് അസോസിയേഷൻ നിവേദനം നൽകി. നിരവധി വിനോദ സഞ്ചാരികൾ വന്നുപോകുന്ന പാതിരാമണൽ ദ്വീപിൽ കാലപ്പഴക്കം ചെന്ന ഒരു ബോട്ട് ജെട്ടി മാത്രമാണ് നിലവിൽ ഉള്ളത്. തന്മൂലം വിനോദ സഞ്ചാരികൾക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നു. സംസ്ഥാന ജല ഗതാഗത വകുപ്പിന്റെ മുഹമ്മ സ്റ്റേഷനിൽ നിന്ന് പാതിരാമണലിലേക്ക് സ്പെഷ്യൽ സർവീസ് നടത്തുന്നുണ്ട്. ആലപ്പുഴ സ്റ്റേഷനിൽ നിന്നു ടൂറിസ്റ്റു ബോട്ടുകളും പാതിരാമണൽ ദ്വീപ് സന്ദർശനത്തിന് അവസരങ്ങൾ ഒരിക്കിയിട്ടുണ്ട്.

നിലവിലുള്ള ഒരു ജെട്ടിയിൽ ഒരേ സമയത്ത് ബോട്ടുകൾ അടുപ്പിച്ച് നിർത്തുന്നത് അപകടങ്ങൾക്ക് കാരണമാകും. ഇതിനു പരിഹാരമായി പാതിരാമണൽ ദ്വീപിനു ചുറ്റും നാല് ബോട്ട് ടെർമിനൽ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെടുന്നു.

സ്രാങ്ക് അസോസിയേഷൻ ജനറൽ സെക്രട്ടറി ആദർശ് സി.റ്റി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ്റ് സരീഷ് എൻ.കെ അദ്ധ്യക്ഷത വഹിച്ചു.