കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയനിൽ പെട്ടതും 10, 12 ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയതുമായ യോഗാംഗങ്ങളുടെ കുട്ടികൾക്ക് നൽകിവരുന്ന അവാർഡുകൾ ഈ വർഷവും നൽകും.
2024ലെ പത്താം ക്ലാസ് പരീക്ഷയിൽ സംസ്ഥാന സിലബസിൽ (എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി ) എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ഹയർസെക്കൻഡറി വിഭാഗത്തിൽ സംസ്ഥാന സിലബസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസും സി.ബി.എസ്.ഇ /ഐ.സി.എസ്.ഇ സിലബസിൽ ഓരോ വിഷയങ്ങൾക്കും 90 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയ വിദ്യാർത്ഥികൾക്കും ആണ് അവാർഡുകൾ നൽകുക.
അർഹതയുള്ള കുട്ടികൾ 15ന് മുമ്പായി മലയാളത്തിൽ തയ്യാറാക്കിയ അപേക്ഷകൾ ശാഖാ ഓഫീസിൽ നൽകേണ്ടതാണെന്ന് യൂണിയൻ സെക്രട്ടറി ആർ. രാജീവ് അറിയിച്ചു.