പൊൻകുന്നം:ഡി.വൈ.എഫ്.ഐ പൊൻകുന്നം മേഖലാ കമ്മിറ്റിയുടെ ഭാഗമായ പുലിയറ യൂണിറ്റിന്റെ നേതൃത്വത്തിൽ പഠനോപകരണ വിതരണവും അനുമോദനവും നടന്നു.എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയ നേടിയ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.ഡി.വൈ.എഫ്.ഐ വാഴൂർ ബ്ലോക്ക് സെക്രട്ടറി ബി.ഗൗതം പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്തു. മാളവിക അദ്ധ്യക്ഷയായി.
വാഴൂർ ബ്ലോക്ക് പഞ്ചായത്തംഗം മിനി സേതുനാഥ് വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു.