പൊൻകുന്നം : സ്വകാരൃ ലോബിയെ സഹായിക്കാൻ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ എക്‌സറേ യൂണിറ്റ് പ്രവർത്തനം ആരംഭിക്കാതിരിക്കുന്നത് പൊതുജനങ്ങളോട് കാണിക്കുന്ന അവഗണയാണെന്ന് ചിറക്കടവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു. മതിയായ സൗകര്യമുള്ള കെട്ടിടവും, യന്ത്ര സംവിധാനമുണ്ട് എന്നിട്ടും എ.സി ഇല്ലെന്ന കാരണം പറഞ്ഞാണ് പ്രവർത്തനം ആരംഭിക്കാത്തത്.

ആശുപത്രിയിൽ നിത്യേന എത്തുന്ന നൂറുകണക്കിന് രോഗികൾ വൻതുക നൽകി സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. സർക്കാർ ചീഫ് വിപ്പും , സ്ഥലം എം.എൽ.എയുമായ എൻ.ജയരാജ് സ്വകാര്യലോബിക്കായി നടത്തുന്ന ഒളിച്ചുകളി അവസാനിപ്പിക്കണം. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ എം.എൽ.എ ഓഫീസ് പിക്കറ്റിംഗ് ഉൾപ്പെടെ കടുത്ത പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്നും മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സേവ്യർ മൂലകുന്ന് പറഞ്ഞു.