കോട്ടയം: പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ സിമന്റ്‌സിനായി പ്രത്യേക പാക്കേജ് നടപ്പാക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്ന് ട്രാവൻകൂർ സിമന്റ് വർക്കേഴ്‌സസ് യൂണിയൻ (എ.ഐ.റ്റി.യു.സി.) ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഒൻപതു മാസമായി ശമ്പളം ലഭിക്കാത്തതിനാൽ കമ്പനിയിലെ തൊഴിലാളികളുടെ കുടുംബങ്ങൾ പട്ടിണിയിലാണെന്ന് യോഗം ചൂണ്ടിക്കാട്ടി. യൂണിയൻ വർക്കിംഗ് പ്രസിഡന്റ് പി.കെ.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി അഡ്വ.വി.ബി.ബിനു, യൂണിയൻ നേതാക്കളായ എൻ.കെ.രാധാകൃഷ്ണൻ, സി.എം.അനി, പി.എസ്.ബിജുമോൻ, കെ.വി.പൊന്നച്ചൻ, സിനി ജോർജ് എന്നിവർ സംസാരിച്ചു.