കോട്ടയം: മികച്ച ടീമിനെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ ബസേലിയസ് കോളേജും അൽ എതിഹാദ് ക്ലബും കൈകോർത്തു ഫുട്‌ബോൾ അക്കാഡമി ആരംഭിക്കും. ഫ്‌ളഡ് ലിറ്റ് സംവിധാനത്തോടെ വിദഗ്ദ്ധർ സ്‌കൂൾ,കോളജ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകും. മത്സരപരിചയത്തിനായി സ്‌കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു എല്ലാ ഞായറാഴ്ചകളിലും സൺഡേ ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കും. ബസേലിയസ് കോളേജ് ഗ്രൗണ്ടിൽ എല്ലാ ദിവസവും വൈകിട്ട് 7 മുതൽ 9.30 വരെയായിരിക്കും പരിശീലനം. വിദ്യാർത്ഥികൾക്ക് താമസസൗകര്യം ഒരുക്കും. ബസേലിയസ് ഫുട്ബാൾ അക്കാദമിയുടെ ഉദ്ഘാടനം ജൂലായ് 1ന് നടക്കുമെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ.ബിജു തോമസ്, വൈസ് പ്രിൻസിപ്പൽ ഡോ.. ജ്യോതിമോൾ ,അൽ എതിഹാദ് കോർഡിനേറ്റർ അച്ചു.എസ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. വിരങ്ങൾക്ക് : 90745 70761, 9846244010.