കോട്ടയം: തിരുനക്കര പഴയ ബസ് സ്റ്റാന്റില്‍ ഇന്നലെ മുതല്‍ ബസുകള്‍ കയറിയിറങ്ങണമെന്ന ജില്ലാ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി നിർദ്ദേശം നടപ്പായില്ല. ഇതിനെ തുടർന്ന് വിഷയത്തിൽ സാവകാശം ചോദിച്ച് കോട്ടയം നഗരസഭ..
ബസ് ബേ ഒരുക്കി സ്റ്റാൻഡിന്റെ പ്രവർത്തനം സാധാരണ നിലയിലാക്കുമെന്ന് കോട്ടയം നഗരസഭ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ സിറ്റിങ്ങിൽ ഉറപ്പുനൽകിയിരുന്നു. ബസ് ബേ അടക്കമുള്ള ക്രമീകരണങ്ങൾ പ്രതികൂല കാലാവസ്ഥ മൂലം പൂർത്തീകരിക്കാൻ കഴിഞ്ഞില്ല എന്ന ന്യായീകരണമാണ് നഗരസഭാ സെക്രട്ടറി നൽകിയത്. ഇന്നു നടക്കുന്ന സിറ്റിങ്ങിൽ വിഷയം വീണ്ടും പരിഗണിക്കുമെന്നും, കൂടുതൽ സമയം അനുവദിക്കാൻ ഇനി കഴിയില്ലെന്നും അതോറിട്ടി സെക്രട്ടറിയും, സബ് ജഡ്ജിയുമായ ജി.പ്രവീൺകുമാർ വ്യക്തമാക്കി. സ്റ്റാൻഡിലെ കുഴിയിൽ കുറേ മണ്ണിട്ടതല്ലാതെ മറ്റു സൗകര്യമൊന്നും ചെയ്തില്ല. ഇതോടെ സ്റ്റാൻഡ് കൂടുതൽ ചെളിക്കളമായി , ബസ് ബേ ഒരുക്കി സ്റ്റാൻഡ് ഇന്ന് തുറക്കുമെന്ന് ഉറപ്പു നൽകിയെങ്കിലും ഇന്നലെ രാവിലെ മഴ കാരണം നിർമ്മാണ പ്രവർത്തനമൊന്നും നടന്നില്ല