d

കുമരകം: സ്രാമ്പിക്കൽ ഭാഗത്ത് വൈദ്യുത ലൈനിനു മുകളിലേക്ക് മരങ്ങളും തെങ്ങോലകളും ഒടിഞ്ഞ് വീണ് അപകട ഭീഷണി ഉയർത്തുന്നു.

മഴക്കാലമായതോടെ ലൈനുകൾ കൂട്ടി ഉരഞ്ഞ് ഏതു നിമിഷവും പൊട്ടിവീഴാറായ അവസ്ഥയിലാണ്. നാളുകളേറെയായിട്ടും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കെ.എസ്.ഇ.ബിയുടെ ഭാഗത്തു നിന്ന് യാതൊരു ഇടപെടലുമുണ്ടായില്ല. സ്രാമ്പിയ്‌ക്കൽ ഭാഗത്തെ 12ഓളം കുടുംബങ്ങളും മറ്റ് യാത്രക്കാരുമാണ് പൊട്ടിവീഴാറായ വൈദ്യുത ലൈനിന് കീഴിൽ കൂടി ഭയന്നു നടക്കേണ്ടി വരുന്നത്. പ്രസരണ നഷ്ടം കുറയ്ക്കാൻ ടച്ച് വെട്ടിമാറ്റൽ തകൃതിയായി നടക്കുന്നുണ്ടെങ്കിലും ഇവിടേയ്ക്ക് എത്തിനോക്കാൻ പോലും തയ്യാറാകാത്തത് വൈദ്യുതി വകുപ്പിന്റെ അനാസ്ഥയാണ്. പൊട്ടിവീഴാറായെ വൈദ്യുത ലൈനുകൾ മാറ്റി അപകട ഭീഷണി ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.