
കരീമഠം : പരിസ്ഥിതിദിനാഘോഷത്തിന്റെ ഭാഗമായി അയ്മനം ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ സ്കൂളുകൾക്ക് പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്യ്തു. കരീമഠം ഗവൺമെന്റ് ഡബ്ല്യു യൂ പി സ്കൂളിൽ വച്ച് അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് തൈകളുടെ വിതരണോദ്ഘാടന കർമ്മം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മനോജ് കരീമഠം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്‌മിസ്ട്രസ് ഉഷ പി പി, കൃഷി ഓഫീസർ രമ്യ രാജ്.ആർ, അസിസ്റ്റന്റ് കൃഷി ഓഫീസർ കുമാരി തങ്കം എന്നിവർ പങ്കെടുത്തു.