vellakkettu

വാഴൂർ: കൊടുങ്ങൂർ ദേവീക്ഷേത്രത്തിന് സമീപം ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടികൾ ആരംഭിച്ചു. കൊടുങ്ങൂർ ടെമ്പിൾ റോഡും അമ്പലം മലേക്കുന്ന് റോഡും സംഗമിക്കുന്ന കൊടുങ്ങൂർ ദേവി ക്ഷേത്രത്തിന് സമീപം മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന വെള്ളക്കെട്ട് നാട്ടുകാർക്കും ക്ഷേത്ര വിശ്വാസികൾക്കും ദുരിതമായി തീർന്നിരുന്നു. വെള്ളക്കെട്ട് പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. സേതുലക്ഷ്മിയും മെമ്പർ എസ്. അജിത് കുമാറും ഇടപെടൽ നടത്തിയിരുന്നു. രണ്ടാഴ്ചക്കകം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു.