എലിവാലി: മലങ്കുളവിയുടെ കുത്തേറ്റ് കറവ ആട് ചത്തു. ജിയോവാലി കുന്നക്കാട്ട് ജിബിയുടെ ആടാണ് ചത്തത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വീടിനു സമീപം പുരയിടത്തിൽ കെട്ടിയിരുന്ന ആടിന്റെ കരച്ചിൽ കേട്ട് ഓടിയെത്തുമ്പോൾ കുളവികൾ ആക്രമിക്കുന്നതാണ് കണ്ടത്. ജിബി തീപ്പന്തവുമായി എത്തിയപ്പോഴേക്കും ആട് അവശനിലയിലായിരുന്നു. തുടർന്ന് കടനാട് വെറ്ററിനറി ആശുപത്രിയിൽ ആടിനെ എത്തിച്ച് ചികിത്സ നല്കിയെങ്കിലും ചത്തു.