കോട്ടയം: ബാലവേല ചെയ്യിച്ചെന്ന കേസിൽ കോട്ടയം ശാസ്ത്രി റോഡിലെ 12 ടു 12 ബാർ ബി ക്യു ഇന്നിനെതിരെ നടപടി. തൊഴിൽ വകുപ്പ് നടത്തിയ പരിശോധനയിൽ ഇവിടെ 13 വയസുള്ള ആൺകുട്ടിയെ ജോലി ചെയ്യിക്കുന്നതായി കണ്ടെത്തി. തുടർന്നും പരിശോധന നടത്തുമെന്ന് ജില്ലാ ലേബർ ഓഫീസർ എം. ജയശ്രീ അറിയിച്ചു.