
ഏറ്റുമാനൂർ : എസ്.പി.പിള്ള സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച ചരമവാർഷിക ആചരണവും പുരസ്‌കാര വിതരണവും ജയരാജ് വാര്യർ ഉദ്ഘാടനം ചെയ്തു. എസ്.പി.പിള്ളയുടെ മകൻ സതീഷ്ചന്ദ്രൻ ഛായാചിത്രത്തിന് മുന്നിൽ ദീപം തെളിയിച്ചു. ട്രസ്റ്റ് പ്രസിഡന്റ് ഗണേശ് ഏറ്റുമാനൂർ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ബാബു കുഴിമറ്റം മുഖ്യപ്രഭാഷണം നടത്തി. ബി.രാജീവ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. ഹരി ഏറ്റുമാനൂർ, എൻ.അരവിന്ദാക്ഷൻനായർ, ബെന്നിഫിലിപ്പ്, ജഗദീഷ് സ്വാമിയാശൻ എന്നിവർ പ്രസംഗിച്ചു .10,12 ക്ലാസുകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്ക്
പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.