marriage

ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ നടത്തുന്ന വിവാഹപൂർവ കൗൺസലിംഗ്‌ കോഴ്‌സ് 15 ന് മതുമൂലയിലെ യൂണിയൻ മന്ദിരം ഹാളിൽ നടക്കും. രാവിലെ 9 ന് യൂണിയൻ പ്രസിഡന്റ് ഗിരീഷ്‌ കോനാട്ട് ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് പി.എം.ചന്ദ്രൻ മുഖ്യപ്രസംഗവും, ബോർഡ് മെമ്പർ എൻ.നടേശൻ എൻ.നടേശൻ ആശംസയും, പി.അജയകുമാർ സ്വാഗതവും, രമേശ് ഗുരുകുലം നന്ദിയും പറയും. ഗ്രെയ്‌സ് ലാൽ, രാജേഷ് പൊന്മല, സുരേഷ് പരമേശ്വരൻ, ഡോ.ശരത്ചന്ദ്രൻ, സജീവ് പൂവത്ത് എന്നിവർ ക്ലാസ് നയിക്കും. രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർക്ക് 15 ന് രാവിലെ 8ന് നേരിട്ട് യൂണിയൻ ഓഫീസിൽ സൗകര്യമുണ്ട്.