ചങ്ങനാശേരി: അസംപ്ഷൻ ഓട്ടോണമസ് കോളജിൽ പുതിയതായി ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകൾ ഉദ്ഘാടനം ചെയ്തു. കോളജ് മാനേജർ മോൺ. ജയിംസ് പാലയ്ക്കൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ റവ.ഡോ തോമസ് പാറത്തറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പൽ ഡോ. റാണി മരിയ തോമസ് ,വാഗ്‌നർ കെയ്‌ലർ റിക്രൂട്ടിംഗ് ജി. എം. ബി. എച്ച്. കോ. ഒഎച്ച് ജി ഇന്റർനാഷണൽ ജർമ്മൻ ലാംഗ്വേജ് അക്കാദമി പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് സയറക്ടർ മാർട്ടിൻ കെയ്‌ലർ, രാജു ജോസഫ്, സിബി ജോസഫ്, റോഷിനി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ സമയം ഉച്ചകഴിഞ്ഞ് രണ്ടു മുതൽ അഞ്ചുവരെയാണ്‌നാഷണൽ സ്‌കിൽ ഡവലപ്‌മെന്റ് കോർപ്പറേഷന്റെയും കേരള ഗവ. കണ്ടിന്യൂയിംഗ് എജ്യുക്കേഷൻ സെന്ററിന്റെയും അംഗീകാരമുള്ള ഡിപ്ലോമ കോഴ്സുകൾക്ക് പ്രായപരിധിയില്ല. രോഗീപരിചരണം, മെഡിക്കൽ കോഡിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് ഐ.ഇ.എൽ.ടി.എസ്, ഫാഷൻ ഫോട്ടോഗ്രാഫി, എ.ഐ. ആൻഡ് മെഷീൻ ലേണിംഗ് വിത്ത് പൈത്തൺ ആൻഡ് ചാറ്റ് ജി.പി.ടി. തുടങ്ങിയ പുത്തൻ വിഷയങ്ങളിലടക്കമാണ് ഡിപ്ലോമ കോഴ്‌സുകൾ.