കോട്ടയം: റോഡിൽ ഓയിൽ പടർന്നതിനെ തുടർന്ന് കടുത്തുരുത്തി ടൗണിൽ ബൈക്കുകൾ തെന്നിമറിഞ്ഞ് അപകടം. പെരുവ ഭാഗത്തേക്ക് വാഹനങ്ങൾ തിരിയുന്ന വളവിന് സമീപമാണ് റോഡിൽ ഓയിൽ പടർന്നത്. ഓട്ടത്തിനിടയിൽ ഏതോ വാഹനത്തിൽ നിന്നും ഓയിൽ റോഡിലേക്ക് ഒഴുകുകയായിരുന്നു. ഓയിൽ പടർന്നതോടെ കടുത്തുരുത്തിയിൽ നിന്നും വൈക്കം ഭാഗത്തേക്ക് പോയ മൂന്ന് ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ നിസാരപരിക്കുകളോടെ രക്ഷപെട്ടു. അഗ്നിശമനസേനയെത്തി റോഡ് കഴുകി ഓയിൽ നീക്കം ചെയ്തു.