
മുണ്ടക്കയം : മുൻവൈരാഗ്യത്തെ തുടർന്ന് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച മൂന്നു പേർ അറസ്റ്റിൽ. മുണ്ടക്കയം വണ്ടൻപതാൽ മാളിയേക്കൽ വീട്ടിൽ സ്റ്റിബിൻ (30), മുണ്ടക്കയം കീച്ചൻപാറ ചുങ്കത്തിൽ ദീപു (30) മുണ്ടക്കയം വെള്ളനാടി പുത്തൻപുരയ്ക്കൽ രതീഷ് (21) എന്നിവരെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മുണ്ടക്കയം പൈങ്കണ ഭാഗത്താണ് സംഭവം. മാരകായുധങ്ങളുമായി കാറിലെത്തിയ സംഘം സ്ഥാപനത്തിൽ അതിക്രമിച്ചുകയറി ജീവനക്കാരനെ ആക്രമിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച മറ്റു ജീവനക്കാരെയും ആക്രമിച്ചു. മുണ്ടക്കയം ൻ എസ്.എച്ച്.ഒ ത്രീദീപ് ചന്ദ്രൻ, എസ്.ഐ കെ.വി വിപിൻ, സി.പി.ഒമാരായ പ്രശാന്ത്, റഫീഖ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.