പാലാ: പരിസ്ഥിതി കാലാവസ്ഥാ പ്രവർത്തനങ്ങൾക്കായി സ്‌കൂൾ കോളേജ് തലത്തിൽ മീനച്ചിൽ നദീസംരക്ഷണ സമിതി രൂപം നൽകിയ ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന്റെ യൂണിറ്റ് പാലാ സെന്റ് മേരീസ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്തു.
സ്‌കൂളിലെ പൂർവവിദ്യാർത്ഥിയും ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മിറ്റീരിയോളജി പൂനെയിലെ കാലാവസ്ഥാ ശാസ്ത്രജ്ഞയുമായ ഡോ. ആര്യാ വി.ബി. ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിന്റെ ഉദ്ഘാടനം നിർവഹിച്ച് വിഷയാവതരണം നടത്തി. മീനച്ചിൽ നദീസംരക്ഷണ സമിതി പ്രസിഡന്റ് ഡോ.എസ് രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. രവി പാലാ, പ്രിൻസിപ്പാൾ സിസ്റ്റർ ജീസാ മരിയ, ജെസ് ലിൻ പി.ജോസ്, സുനിൽകുമാർ വി.സി, വിഗ്‌നേഷ് ആർ എന്നിവർ നേതൃത്വം നൽകി. പരിസ്ഥിതി സ്‌കൂൾ എൻ.എസ്.എസ് യൂണിറ്റാണ് ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് പ്രവർത്തിപ്പിക്കുന്നത്.