കടനാട്: സെന്റ് മാത്യൂസ് എൽ.പി.സ്‌കൂളിന്റെ ശതാബ്ദിയോടനുബന്ധിച്ച് നടക്കുന്ന പൂർവവിദ്യാർത്ഥിസംഗമത്തിന്റെ ആദ്യ ബാച്ച് സമ്മേളനം 17ന് ഉച്ചകഴിഞ്ഞ് 2ന് എൽ.പി സ്‌കൂൾ ഹാളിൽ നടത്തും. സ്‌കൂൾ മാനേജർ ഫാ.അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര അദ്ധ്യക്ഷത വഹിക്കും. പൂർവവിദ്യാർത്ഥിയും റിട്ട.അദ്ധ്യാപകനുമായ സെബാസ്റ്റ്യൻ മാത്യു നടുവിലെക്കുറ്റ് ഉദ്ഘാടനം ചെയ്യും.