വൈക്കം: ആൾ ഇന്ത്യാ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) ആരംഭിക്കാൻ വെള്ളൂരിലെ ഇരുനൂറ് ഏക്കർ സ്ഥലം വിട്ടുനൽകാൻ സംസ്ഥാന സർക്കാർ തയാറാകണമെന്ന് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റും ശ്രീമഹാദേവ കോളേജ് ഡയറക്ടറുമായ പി.ജി.എം നായർ കാരിക്കോട് ആവശ്യപ്പെട്ടു. എയിംസിന് ഏറ്റവും യോജിച്ചത് വെള്ളൂരിൽ വ്യവസായ വകുപ്പിന്റെ കൈവശമുള്ള കെ.പി.പി.എൽ വക സ്ഥലമാണ്. ഇക്കാര്യം നിരവധി സംഘടനകളും ജനപ്രതിനിധികളും സർക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി ,വ്യവസായ വകുപ്പ് മന്ത്രി എന്നിവർക്ക് ഇതുസംബന്ധിച്ച് വീണ്ടും നിവേദനം സമർപ്പിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവരും വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.