
ചങ്ങനാശ്ശേരി : കുവൈറ്റിലെ തീപിടിത്തത്തിൽ മരിച്ച ഇത്തിത്താനം കിഴക്കേടത്ത് പി.ശ്രീഹരി , പായിപ്പാട് സ്വദേശി ഷിബു വർഗീസിന്റെ ഭാര്യ തൃക്കൊടിത്താനം പുലികോട്ടുപടി സ്വദേശി റോസി തോമസ് എന്നിവരുടെ വീടുകൾ മന്ത്രി വി.എൻ.വാസവൻ സന്ദർശിച്ചു. ഷിബു വർഗീസിന്റെ ഭാര്യ റോസി തോമസിനെയും മൂന്ന് വയസുള്ള മകൻ എയ്ഡനേയും കുടുംബാംഗങ്ങളെയും മന്ത്രി ആശ്വസിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എ.വി.റസൽ, ജില്ലാ സെക്രേട്ടറിയറ്റംഗം കെ.എം.രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റിയംഗം കെ.പി.പ്രശാന്ത്, എം.എൻ.മുരളീധരൻ നായർ, പ്രൊഫ.ടോമിച്ചൻ ജോസഫ്, പി. കെ.അനിൽകുമാർ, കെ.ആർ.ഷാജി എന്നിവരൊപ്പമുണ്ടായിരുന്നു.