sadhashivan-pilla

വൈക്കം : വൈക്കം ഭാസ്‌ക്കരൻ നായർ സ്മാരക സാംസ്‌കാരിക സമിതിയുടേയും, തലയോലപ്പറമ്പ് സായികൃഷ്ണ ചാരിറ്റബിൾ ട്രസ്റ്റിന്റേയും നേതൃത്വത്തിൽ വൈക്കം ടൗൺ ഗവ.എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠനപ്രോത്സാഹന സമ്മാന വിതരണം നടത്തി. സമിതി ചെയർമാൻ ഡോ.എച്ച് സദാശിവൻ പിള്ള വിതരണോദ്ഘാടനം നിർവഹിച്ചു. സായി ട്രസ്റ്റ് ചെയർമാൻ വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക എസ്.ശാലീമോൾ, വൈസ് ചെയർമാൻമാരായ റിട്ട.സുബേദാർമാർ പി.ആർ തങ്കപ്പൻ, കെ.ചക്രപാണി, റിട്ട.ക്യാപ്ടൻ ജോസഫ് സ്റ്റീഫൻ, പി. അമ്മിണിക്കുട്ടൻ, കെ.ജി.രാജു, കെ.കെ.രാധാകൃഷ്ണൻ, അഡ്വ.പി.കെ.ഷാജി, പ്രവീൺ ഭാസ്‌ക്കർ, മനോജ് വൈക്കം, പി.ടി.എ പ്രസിഡന്റ് ഗീതു കൃഷ്ണൻ, കെ.ലത എന്നിവർ പങ്കെടുത്തു.