
കോട്ടയം : മുതിർന്നവരുടെ അറിവും അനുഭവ പരിചയവും വിദ്യാർത്ഥികളുടെ ഊർജ്ജസ്വലതയും ഒത്തുചേരുന്ന വേദിയായി എം.ജി സർവകലാശാലയിലെ 196 കോളേജുകളിൽ സഫയർ ക്ലബുകൾ ഈ മാസം അവസാനം ആരംഭിക്കും. രണ്ടു തലമുറകളുടെ സേവനം സമൂഹത്തിന് ഗുണകരമാക്കി മാറ്റുകയാണ് ലക്ഷ്യം. യൂണിവേഴ്‌സിറ്റി ഒഫ് ദ തേഡ് ഏജിന്റെ സർവകലാശാലാ യൂണിറ്റുമായി സഹകരിച്ചാണ് ക്ലബ് രൂപീകരണം.
നാഷണൽ സർവീസ് സ്‌കീമിന്റെ ഓരോ യൂണിറ്റിലെയും 15 വോളണ്ടിയർമാരും, അതത് യൂണിറ്റിന്റെ ദത്തു ഗ്രാമത്തിൽനിന്ന് തിരഞ്ഞെടുക്കുന്ന 15 മുതിർന്ന പൗരന്മാരും ഉൾപ്പെടെ 30 അംഗങ്ങളായിരിക്കും ഉണ്ടാവുക.ആലോചനാ യോഗത്തിൽ എൻ.എസ്.എസ് മേഖലാ ഡയറക്ടർ പി. എൻ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.