
പൊൻകുന്നം : ചിത്രകാരുടെ കൂട്ടായ്മയായ ക്യാൻവാസ് ഗ്രൂപ്പ് ക്യാമൽ ലിമിറ്റഡ് പൊൻകുന്നം ഗവ.ഹയർസെക്കൻഡറി സ്‌കൂൾ എന്നിവയുടെ സഹകരണത്തോടെ ചേർന്നൊരുക്കുന്ന ചിത്രകലാക്യാമ്പും കുട്ടികൾക്കുള്ള പഠന ക്യാമ്പും നാളെ രാവിലെ 10 ന് നടക്കും. പൊൻകുന്നം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണത്തിൽ ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ചിത്രകാരൻ മോഹൻ മണിമല ക്യാൻവാസ് നൽകി ക്യാമ്പ് ആരംഭിക്കും. ചിത്രകാരൻ എൻ.ജി.സുരേഷ്‌കുമാർ മുഖ്യാതിഥിയാകും. സ്‌കൂൾ പ്രിൻസിപ്പൽ എം.എച്ച്.നിയാസ്, എസ്.എം.സി.ചെയർമാൻ പി.ജി.ജനീവ്, സലാഹുദ്ദീൻ, പി.ടി.എ.പ്രസിഡന്റ് രാധിക എന്നിവർ പങ്കെടുക്കും. വാട്ടർകളർ ചിത്രകാരന്മാരായ ധനേഷ് ജി.നായർ, രാജേഷ് മണിമല എന്നിവരുടെ ഡെമോൺസേ്ട്രഷൻ വർക്കുകളുമുണ്ട്.